War Photos



Pic that won Pulister Award twice for the BEST

Photographer : Horst Faas 
Vietnam- In one of several photos that earned Faas the fitst two Pulisters Prizes, a father holds the body of his child as South Vietnames Army Rangers look down from their armored vehicle. The child was killed as government forces pursued guerrillas into a village near the Cambodian border on March 19,1964.



EDDIE ADAMS എന്നാ ഫോട്ടോഗ്രാഫര്‍ 1968 വിയറ്റ്നാം യുദ്ധകാലത്ത് എടുത്ത ഒരു പിക്ചര്‍ ആണിത് ......
സൗത്ത്‌ വിയട്നമിലെ ഒരു പോലീസ് ചീഫ്‌ ആയ ""Nguyen Ngoc Loan"" , ഒരു തടവുകാരനെ വെടിവച്ചുകൊല്ലാന്‍ പോകുന്നതിനു നിമിഷങ്ങള്‍ക് മുന്‍പെടുത്തതാണീ ചിത്രം......

സ്വന്തം ശിരസ്സിലേക്ക് ഏതു  നിമിഷവും പാഞ്ഞു കയറിയേക്കാവുന്ന വെടിയുണ്ടയും കാത്തു നില്‍ക്കുന്ന ആ മനുഷ്യന്റെ മാനസികാവസ്ഥ എന്തായിരുന്നിരിക്കാം ............. 


ഈ ചിത്രം EDDI ADAMES നു 1969 ലെ പുളിസ്റെര്‍ അവാര്‍ഡ്‌ നേടി കൊടുക്കുകയും ചെയ്തു.














“Wait For Me, Daddy” 
1940 ഒക്ടോബർ ഫോട്ടോഗ്രാഫർ ക്ലോഡ് പി. ഡറ്റ്ലോഫ് കൊളംബിയ സ്ട്രീറ്റിൽ ന്യൂ വെസ്റ്റ്മിൻസ്റ്ററിൽ എട്ടാം സ്ട്രീറ്റിൽ തന്റെ പ്രസ് കാമറയുമായി ഒരു ഫോട്ടോക്കായി കാത്തു നിൽക്കുന്നു. പെട്ടന്ന് അദ്ദേഹത്തിന്റെ ശ്രെധ വരിയായി മാർച്ചു ചെയ്തു വരുന്ന ബ്രിട്ടീഷ് കൊളംബിയ റെജിമെന്റിലെക്കു ശ്രദ്ധ കേന്ദ്രീകരിച്ചു. അവിടെ കാത്തു നിൽക്കുന്ന ട്രെയ്‌നിലേക്കാണ് നൂറോളം വരുന്ന Duke of Connaught's Own Rifles മാർച്ച്. പെട്ടന്നാണ് ഒരു പിഞ്ചു ബാലൻ അമ്മയുടെ കൈ വെട്ടിച്ചു മാർച്ച് ചെയ്യുന്ന തന്റെ അച്ചന്റെ സമീപത്തേക്കു കുതിച്ചത്. ക്ലോഡിന്റെ കാമറ ആ കാഴ്ച അതീവ സുന്ദരമായി ഒപ്പിയെടുത്തു.

“Wait For Me, Daddy” എന്ന അടികുറിപ്പോടെ തൊട്ടടുത്ത ദിവസത്തെ പത്രങ്ങളിൽ ഈ ചിത്രം നിറഞ്ഞു നിന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഏറ്റവും പ്രശസ്തമായ ഈ കനേഡിയൻ ചിത്രം എക്കാലത്തെയും മികച്ച യുദ്ധ ചിത്രങ്ങളിലൊന്നായി മാറി. And it was a fluke, a one-in-a-million shot. ആഗോള ശ്രെദ്ധ പിടിച്ചെടുത്തു. ചിത്രം വളരെപ്പെട്ടെന്നായിരുന്നു സൈന്യത്തിന്റെ ശ്രദ്ധയിൽ പെട്ടത് war-bond drives ൽ ഇടം പിടിച്ചടക്കി.

അഞ്ചു വയസ്സുകാരനായ വാറൻ 'വൈറ്റി' ബർണാഡ് ആണ് ആ ബാലൻ. യുദ്ധം കാരണം അകന്നു കഴിയേണ്ടി വന്ന കൊച്ചു കുടുംബം. ബെർണീസ് -ജാക്ക് ബെർണാഡ് ആണ് മാതാപിതാക്കൾ.
വൈറ്റിയുടെ പിതാവ് ബ്രിട്ടീഷ് കൊളംബിയ റെജിമെൻറിൽ ചേർന്നു നഗരപ്രദേശത്തെ വിവിധ ഭാഗങ്ങളിൽ പോയിരുന്നു. 1939 ലെ യുദ്ധ പ്രഖ്യാപനം മുതൽ ബിസി റെജിമെന്ൻ പുരുഷന്മാർ പലതരം ഗാർഡ് ഡ്യൂട്ടി ചുമതലകൾ ചെയ്തിരുന്നു. ഒടുവിൽ മാസങ്ങളോളം കാത്തിരിപ്പിന് ശേഷം, അത് "ഓവർസീസ്" എന്ന രഹസ്യമായ ഒരു ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുകയാണെന്ന് പ്രഖ്യാപിച്ചു. സൈന്യം അവരുടെ അടുത്ത ലക്ഷ്യത്തിലേക്ക് കൊണ്ടുപോകുന്ന വേളയിലാണ് ഫോട്ടോഗ്രാഫർ ക്ലോഡ് പി. ഡറ്റ്ലോഫ് ചിത്രം പകർത്തിയത്.

കൈ വിട്ടു അച്ഛന് നേരെ കുതിച്ച കുഞ്ഞിനെ നേരെ നീണ്ട അമ്മയുടെ കൈയും അവരുടെ കോട്ടിലെ ചുരുളുകളും, പിഞ്ചു ബാലന്റെ വെളുത്ത മുടിയുടെ കുലുക്കവും എത്തി ചേരാൻ വെമ്പുന്ന കൈകളും ,
പിതാവിന്റെ തെളിഞ്ഞു വരുന്ന പുഞ്ചിരിയും നീട്ടിയ കൈകളും എല്ലാം കൂടെ ചേർന്നൊരു നിമിഷം. എക്കാലത്തേക്കും ഫ്രീസ് ചെയ്ത ഹൃദയസ്പർശിയായ നിമിഷം. പശ്ചാത്തലത്തിൽ മാർച് ചെയ്യുന്ന പുരുഷന്മാരുടെ നീണ്ട നിര, ഇതെല്ലാം ചേർന്നൊരു അവിസ്മരണീയമായ അപ്രതീക്ഷിത മാസ്റ്റർ പീസ് ചിത്രം.

ഒക്ടോബർ 1 ന് ആണ് ക്ലോഡ് ഡെറ്റ്ലോഫ് ചിത്രമെടുത്തത് എന്നത് അദ്ദേഹം ഓർക്കുന്നില്ല. എന്നാൽ ഒക്ടോബർ 2 ചിത്രം പത്രങ്ങളിൽ വന്നത് മറക്കാനാകുന്നില്ലാ. കാര്യങ്ങൾ വളരെ പെട്ടന്ന് തന്നെ മാറി മറഞ്ഞു. ക്ലോഡ് ഡെറ്റ്ലോഫ് പ്രശസ്തിയിലേക്കുയർന്നു. വൈറ്റി താരമായി മാറി .

ഇന്ന്, 60 വർഷങ്ങൾക്കു ശേഷം വൈറ്റ് ബർണാഡ് ടോഫിനിൽ താമസിക്കുന്നു. ചിത്രം എടുത്ത കാലം മാതാ പിതാക്കളായ ബേണിസിനും ജാക്കിനും ഒപ്പം വാൻ-കുവർ താമസികയായിരുന്നു. ഒന്നാം ഗ്രേഡിൽ പഠനവും. യുദ്ധാനന്തരം വൈറ്റിയുടെ പിതാവ് ഒക്ടോബർ 1945 ൽ വീട്ടിൽ തിരികെ എത്തി ചേർന്നു. വൈറ്റ്ലിയുടെ മാതാപിതാക്കളുടെ ഇതിനിടക്ക് വിവാഹമോചനം നേടിയിരുന്നു.

"ചിത്രം എല്ലായിടത്തും എത്തി ചേർന്നു ," വൈറ്റ് പറയുന്നു. "ഒരു പൂർണ്ണ പേജ് മുഴുവൻ ജീവിതമായിരുന്നു.ആയിരുന്നു , ലിബർട്ടി, ടൈം, ന്യൂസ്വീക്, റീഡർ ഡൈജസ്റ്റ്, എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ന്യൂബുക്ക്, പത്രങ്ങളിൽ എല്ലാം എത്തി ചേർന്നു ". വൈറ്റിന്റെ ഭാര്യ റൂബി. "ഇത് ബിസിയിലെ എല്ലാ സ്കൂളിലും യുദ്ധകാലത്തു തൂങ്ങിക്കിടപ്പുണ്ടായിരുന്നു. " ചിരിച്ചുകൊണ്ടു പറയുന്നു "ഞങ്ങൾ കണ്ടുമുട്ടുന്നതിനു വളരെവർഷങ്ങവര്ഷങ്ങള്ക്കു മുൻപ് തന്നെ ഞാൻ കണ്ടിരുന്നു"

ന്യൂ വെസ്റ്റ്മിൻസ്റ്ററിന്റെ നഗരത്തിൽ ഹൈക്ക് സ്ക്വയറിലെ എട്ടാം സ്ട്രീറ്റിന്റെ താഴെയായി ഇപ്പോഴും ആ വെങ്കലപ്രതിമ നില കൊള്ളുന്നു. "വെയിറ്റ് ഫോർ മി ഡാഡി "



ബ്ലഡി സാറ്റർഡേ 
ഏറ്റവുമധികം പേർ നൊമ്പരപെടുന്ന ഒരു യുദ്ധ ചിത്രത്തിന്റെ പേരാണത്. 1937 - ൽ പ്രസിദ്ധീകരിച്ച ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം 136 ദശ ലക്ഷം ആളുകളാണ് കണ്ടത്. ജപ്പാന്റെ ബോംബാക്രമണത്തിൽ തകർന്നടിഞ്ഞ ഷാങ്ങ്ഹായ് റെയിൽവേ സ്റ്റേഷനിൽ അവശിഷ്ടങ്ങൾക്കിടയിൽ ഒറ്റപ്പെട്ട ഒരു കുഞ്ഞു കരയുന്ന കരളലിയിക്കുന്ന കാഴ്ച .ചൈനക്കെതിരെയുള്ള ജപ്പാന്റെ യുദ്ധ ക്രൂരതകളുടെ പ്രതിബിംബമായി ഈ ചിത്രം നിലകൊണ്ടു. ജപ്പാന്റെ വ്യോമാക്രമണത്തിനു മിനിറ്റ് കൾക്ക് ശേഷം ചിത്രമെടുത്ത വാങ് ഹായ് ഷായോങ് പരിക്കേറ്റ കുഞ്ഞിനെ തിരിച്ചറിയാനോ ആണോ പെണ്ണോ എന്നറിയാൻ പോലുമോ കഴിഞ്ഞില്ല. സമീപം തന്നെ 'അമ്മ കൊല്ലപ്പെട്ടു കിടപ്പുണ്ടായിരുന്നു. ഒട്ടനവധി പേർ കൊല്ലപ്പെട്ട അവിടെ ജീവനോടെ അവശേഷിച്ചത് ഈ കുഞ്ഞ് മാത്രമായിരുന്നു.