ഒരു അപൂർവ ചിത്രം! ''ഉത്തരാസ്വയംവരം കഥകളി കാണുവാൻ ഉത്രാടരാത്രിയിൽ പോയിരുന്നു'' എന്ന.. ശ്രീകുമാരൻ തമ്പിയുടെ പ്രശസ്തമായ ഗാനത്തിന്റെ വരികളിലെ കഥാപാത്രങ്ങൾ ഒരുമിച്ച്.. പള്ളിപ്പുറം ഗോപാലൻ നായർ , ചെന്നിത്തല ചെല്ലപ്പൻ പിള്ള, ഹരിപ്പാട്ട് രാമകൃഷ്ണപിള്ള, ഗുരു ചെങ്ങന്നൂര്‍ രാമൻപിള്ള, അമ്പലപ്പുഴ രാമവർമ്മ, മാങ്കുളം വിഷ്ണുനമ്പൂതിരി, മങ്കൊമ്പ് ശിവശങ്കരപ്പിള്ള കൂടെ എല്‍ പി ആർ വർമ്മയും ..
കഥകളി ആചാര്യന്മാർക്കു പ്രണാമം !ഇവരെ വരികളിലൂടെ അനശ്വരരാക്കിയ ശ്രീകുമാരൻ തമ്പി സാറിനു പ്രണാമം ..!!
''കുടമാളൂർ സൈരന്ധ്രിയായ് മാങ്കുളം ബൃഹന്ദളയായ്
ഹരിപ്പാട്ടു രാമകൃഷ്ണൻ വലലനായി...
ദുര്യോധന വേഷമിട്ടു ഗുരു ചെങ്ങന്നൂരു വന്നു
വാരണാസി തൻ ചെണ്ട ഉണർന്നുയർന്നു...
ആയിരം സങ്കൽപ്പങ്ങൾ തേരുകൾ തീർത്ത രാവിൽ
അർജ്ജുനനായ് ഞാൻ അവൾ. ::ഉത്തരയായി..... അങ്ങിനെ ആ പാട്ടുണർന്നു... ''ഉത്തരാസ്വയംവരം കഥകളി കാണുവാൻ ഉത്രാടരാത്രിയിൽ പോയിരുന്നു''